രാവിലെ ട്രെയിൻ വന്ന തിരക്കാണ് വീട്ടിൽ,കുളിക്കണം, ചായ, ചോറ് എല്ലാം റെഡിയാക്കണം അച്ഛനും, അമ്മയ്ക്കും, ഭർത്താവിനും ഉള്ളത് വിളമ്പി കൊടുക്കണം, വീട് അടിച്ചു തളിച്ചുവൃത്തിയാക്കണം,പിന്നെ ശാലിനിക്ക് അവളുടെ ഭക്ഷണം ടിഫിൻ ബോക്സിൽ വിളമ്പി, സ്കൂൾ യൂണിഫോം സാരിയും ഉടുത്ത് സ്കൂളിൽ പോകണം, CBSE സ്കൂൾ ടീച്ചറാണ്, സ്കൂട്ടിയിലാണ് പോവുക, കൂടെ വഴിയിൽ വച്ച് അർച്ചനാ മിസ്സും വണ്ടിയിൽ കയറും, ഏകദേശം സ്കൂളിൽ എത്താൻ മുക്കാൽ മണിക്കൂർ ഓടണം, അതിനിടയിൽ രണ്ട് മിസ്സുമാരും പല കാര്യങ്ങളും സംസാരിക്കും, അങ്ങനെ ആസ്വദിച്ചുള്ള സ്കൂട്ടി യാത്ര.
ഗ്രൗണ്ടിൽ വണ്ടിയും ഒതുക്കി വച്ച്,സ്കൂളിൽ എത്തിയാൽ ആദ്യം പഞ്ചിങ്ങ്
9.5വരെ മാത്രം പഞ്ചിങ്ങ് അതിന് ശേഷം വരുന്നവർ സ്കൂളിൽ ഉച്ചവരെ ജോലി ചെയ്യണം, ശമ്പളം ഇല്ല, പിന്നെ ഉച്ചയ്ക്ക് പഞ്ചിങ്ങ്, അങ്ങനെ രാവിലെ ടീച്ചേർസ് എല്ലാവരും ലൈനായി നിൽക്കുകയാണ് പഞ്ചിങ്ങിന്, ശേഷം എല്ലാവരും ഫോൺ പഞ്ചിങ്ങ് റൂമിൽ വയ്ക്കണം, ക്ലാസ്സിൽ ഫോൺ ഉപയോഗിക്കാൻ പറ്റില്ല,ടീച്ചേർസ് ഓഫീസിൽ സൈൻ ചെയ്ത്, പ്രിൻസിപ്പളിനോട് വിഷസ് പറഞ്ഞു പട്ടികയും, എടുത്ത് ഓരോ ക്ലാസ്സിലേക്ക് പോവുന്നു, കുട്ടികൾ സ്കൂൾ വാഹനങ്ങളിൽ വന്ന് കൊണ്ടിരിക്കുന്നു, കുട്ടികൾ ടീച്ചറിനോട് വിഷസ് പറഞ്ഞു ഓരോരുത്തരുടെ സീറ്റിൽ പോയിരിക്കുന്നു,9.50അ ശസംബ്ലി ഓരോ ടീച്ചർമ്മാർ മാറി മാറി അസംബ്ലിയുള്ള ദിവസങ്ങളിൽ തോട്ട് പറയണം, സ്കൂളിൽ ക്ലാസിലും, ബാക്കി എല്ലാ സ്ഥലങ്ങളിലും ക്യാമറയുണ്ട്, ഒരു ക്ലാസ്സിൽ 50കുട്ടികളോളം ഉണ്ട്, പക്ഷേ ടീച്ചേഴ്സിന് അവരുടെ അധ്വാനത്തിന് ഉള്ളത്ര ശമ്പളവും ഇല്ല. സ്കൂളിൽ പ്രവേശിച്ച് കഴിഞ്ഞാൽ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാൻ പാടുള്ളൂ എന്ന മാനേജരുടെ നിബന്ധനയും ഉണ്ട്, ഓരോ ക്ലാസ്സിലും ഓടി നടന്ന് വൈകുന്നേരം ആവുമ്പോൾ ഗ്രൗണ്ട് ഡ്യൂട്ടി, യാർഡ് ഡ്യൂട്ടി ഒക്കെയുണ്ട് ടീച്ചേഴ്സിന് ഒരുപാട് കുട്ടികളുടെ കൂടെ അവരുടെ പരാതികൾ, അവരുടെ സംശയങ്ങൾ ഒക്കെ കേട്ട് എല്ലാ ടെൻഷനും കഴിഞ്ഞ് വൈകുന്നേരം ആവാൻ ആഗ്രഹിച്ചിട്ടുണ്ട് എത്രയോ ശരീര ക്ഷീണം ഒക്കെ തോന്നുമ്പോൾ,4.30ആണ് വൈകുന്നേരത്തെ പഞ്ചിങ്ങ് ടൈം, ശാലിനി ടീച്ചർ അവധി കിട്ടാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്, എന്നാൽ ഇന്ന് തന്റെ കൂട്ടികളും, ക്ലാസ്സും ഒരുപാട് ആഗ്രഹിക്കുന്നു, കുട്ടികളോടൊത്തുള്ള സമയങ്ങൾ എല്ലാം വലിയ നഷ്ടം ഓരോ ദിവസവും തിരക്കിനിടയിലും എല്ലാം ആസ്വദിക്കുന്നുണ്ടായിരുന്നു കുറഞ്ഞ ശമ്പളം എന്നതിലുപരി കുട്ടികളോടുള്ള ആത്മ ബന്ധം എത്രയോ വലുതാണ്.