വർണ്ണസുരഭിലമായഊഴിയിൽ ഞാൻ കണ്ടതെത്ര കിനാവുകൾ!
അടുക്കുമ്പോൾ അകലങ്ങളിൽ മാഞ്ഞുപോവുന്നതോ സ്വപ്നങ്ങൾ!
കണക്കുകൾ പിഴയ് ക്കുന്നതെത്രപേർക്ക് ?
കൂട്ടിയും കുറച്ചും ജീവിതയാത്രയിൽ എത്രപേരുണ്ട്?
ഒരുവേള മനം തളർന്നാലും പുത്തൻപ്രതീക്ഷികളുമായി
നടന്നുനീങ്ങിടുന്നു.
കാലചക്രം തിരിയുന്ന നേരവും അകതാരിൽ പിന്നെയും ബാക്കിയാവുന്നതോ ഒരുനൂറായിരം ചോദ്യചിഹ്നങ്ങൾമാത്രം.
ഇടറിവീഴുന്ന നേരങ്ങളിൽ
ഉൾവിളികളാൽ ഉയിർത്തെഴുന്നേറ്റിടുന്നു നന്മകൾ. ദൂരെയിരിപ്പുണ്ടെന്ന
നിലയ്ക്കാത്ത മണിനാദം കാതിൽ മുഴങ്ങിടുന്നു.
മിഴിനീർത്തുള്ളികൾ പുഴപോലോഴുകിയാലും ചിരിക്കുവാനാണേറെയിഷ്ടം. എരിയുന്ന കദനങ്ങളേറെയുണ്ടെങ്കിലും
ഓരോ മനുജനും ശ്വാസം നിലയ്ക്കുംവരെ കാത്തിരിക്കുന്നതോ നന്മകൾക്കായി.