ഞാറിൻപച്ച വിരിഞ്ഞല്ലോ
ഞാറക്കൊക്കുകൾ വന്നല്ലോ
വരിഷം നീറി പെയ്യുന്നു
നീറ്റിൽ മീനുകൾ തുള്ളുന്നു.
കൈതക്കാടുകൾ വെള്ളത്തിൽ
ചന്തം നോക്കിയിരിക്കുന്നു
കണ്ടോകാറുകൾ മാനത്ത്
ഒലുമ്പുന്നുണ്ടേ കാർക്കൂന്തൽ
പച്ചതത്തകൾ മാനത്ത്
വട്ടംപാറി വരുന്നുണ്ടെ
കൊയ്യാൻ കാലമതായോന്ന്
കള്ളക്കണ്ണിനാൽ നോക്കുന്നെ
കാലംമാറി കഥമാറി
കാഴ്ച്ചകളെല്ലാമെമാറി
അക്കാലത്തെ ഓർമ്മകളോ
സങ്കടമെന്നിൽ തള്ളുന്നെ