മതിമറന്നു നിദ്രയിലാണ്ടത് ജനനിതൻ മധുരസ്വരത്തിൻ
മാസ്മരികതയിൽ ലയിച്ച്,
ഉള്ളിലെ നീറും വേദനകൾക്ക്
മരുന്നായി മാറിയതും വാക്കുകൾക്കൊണ്ട് കോർത്തൊരു നാദധാരയിൽ
സ്വയം മറന്നലിഞ്ഞു ചേർന്നു,
പാരിലെയോരോ പുൽക്കൊടി
തുമ്പും ആ മന്ദമാരുതന്റെ
തലോടലലിൽ ലയിച്ചു,
പുഷ്പ ഗന്ധവും പരത്തി
പോയതോ താരാട്ട്മൂളിയും.
മനസ്സിൻ വാതായനങ്ങൾ തുറന്നു നിന്നോർമ്മകളിൽ
ലയിച്ചിടുമ്പോൾ ഹൃദയമൊരു
വൃന്ദാവനമായി പൂത്തുലഞ്ഞു.
മഴയുടെ നേർത്ത മർമ്മരങ്ങൾ എന്നിലൊരു താരാട്ടായി അലിഞ്ഞു.