കവിത

ആനന്ദം

geetha-thanal

 

ഒരു തളിരില വിരിയാനൊരുങ്ങുന്നു,

മിഴിനീട്ടി പകലിനെ നോക്കുന്നു.

ഒരു ചെല്ലക്കാറ്റിലുലയുന്നു

ഒരു ശ്വാസതാളമായി ഉയരുന്നു.

ഹരിതകങ്ങളിൽ പൊൻവെയിൽ നിറയുന്നു

ഒരു പുതിയ ജീവൻ ഇതൾ വിരിയുന്നു.

നിറഞ്ഞവർഷങ്ങൾ ,പൊള്ളുന്നവേനൽ,

വർണ്ണവസന്തങ്ങൾ പോകവേ ,

ഒരു മഴത്തുള്ളിയിൽ ഉറപൊട്ടി

എന്റെ കോശങ്ങളിൽ അള്ളിപ്പിടിച്ചു നീ .

എന്നിൽ നിന്നും ഉയിരുതേടുന്ന

തളിരിതളായി,

പതിയെ എന്നിൽ വേരോടിച്ചു നീ .

കരുതലായി കാത്തുവെച്ചിത്ര നാൾ..

നിന്റെ ജീവസ്പന്ദമറിയുന്നു ഞാൻ

നിന്റെ ശ്വാസനിശ്വാസമറിയുന്നു ഞാൻ ..

എന്റെ ജീവന്റെ കുഞ്ഞു കിരണമായി

നീ മുള പൊട്ടുന്നതറിയുന്നു ,

നിന്റെ കുഞ്ഞു ചലനമറിയുന്നു….

കാത്തിരിപ്പ് പുഞ്ചിരി തൂകുന്നു !!

ഇത് ഷെയർ ചെയ്യൂ:

Facebook
X
LinkedIn
WhatsApp