കവിത

കാത്തിരിപ്പ്

mother

അറിയാതെ എന്നോ പതിഞ്ഞു നിൻ മുഖം

അന്നെൻ മനസ്സിൽ വിരിഞ്ഞു

ആയിരം പുഷ്പങ്ങൾ .

മനസ്സിലായി ഇന്നെനിക്ക് അത്

ഒരു മാറാകറയായിരുന്നു,

വാടി വിരിഞ്ഞതൊക്കെയും ,

തകർന്നു എൻ മനസ്സിൻ പടിക-

ളോരോന്നും,എന്നാലും മായുന്നിലിത്

ഉണർന്നുയരുന്നു അലകളായടിക്കുന്നു

 കൊടുംകാറ്റുപോൽ ഭീതി പടർത്തുന്നു

പിടിച്ചു കെട്ടുവാൻ സാധിക്കുന്നില്ലെനിക്കി

ആത്മാവിനെ

പതിഞ്ഞുപോയി ആഴത്തിൽ അന്നേ

മായുന്നില്ല ഈ ചെകുത്താൻ മുദ്ര

കഴിയുന്നിലീശ്വരാ എനിക്ക്

കണ്ണീരും കിനാവും മാത്രം മിത്രം

ഇത് ഷെയർ ചെയ്യൂ:

Facebook
X
LinkedIn
WhatsApp