നമ്മുടെ മലയാളം

സിന്ധു വി

മധുരം തുളുമ്പും മലയാളത്തിൽ
തുഞ്ചെന്റെ കിളിപ്പെണ്ണു പാടി
മലയാളം മനോഹരം
മാലോർക്കെന്നും അഭിമാനം
മനോഹരീ ഈ പുണ്യദിനത്തിൽ
വാഴട്ടങ്ങനെ വനോളം
പാടുക പാടുക നാമൊന്നായ്
മലയാളത്തിൻ മഹിമ
നിന്റെ മഹത്വം കൊട്ടിപ്പാടാൻ
പ്രപഞ്ചമാകെ ഉണർന്നല്ലോ
നമ്മുടെ മലയാളം
അമ്മ മലയാളം നന്മ മലയാളം
നവംബറിന്റെ പുത്തൻ പുലരിയിൽ
പിറവിയെടുത്തൊരു കൈരളിയിൽ
തിങ്ങി വിളങ്ങി ഉണർത്തുപാട്ടായ്
വിളയാടട്ടെ മലയാളം
അമ്മ മലയാളം നമ്മുടെ മലയാളം
നന്മ മലയാളം


FacebookWhatsApp