കൊറോണയെ അതിജീവിച്ച കേരളം

ആതിര എം.ൻ

വളരെ നീണ്ട കാലങ്ങൾക്കു ശേഷം ലോകം ഇങ്ങന്നെ മാറി മറയുകയാണ്. കൊറോണ എന്ന മഹാമാരിയിൽ ലോകം മുഴുവൻ പകച്ചു നിൽക്കുകയാണ്. അങ്ങന്നെ ഈ മഹാമാരിയെ നമ്മൾ ജാതി മത വേർത്തിരിവില്ലാതെ നേരിടുകയാണ്.

ഇതിനു വേണ്ടി ആശുപത്രികളിൽ രാപകലില്ലാതെ അധ്വാനിച്ച് കൊറോണ എന്ന കണ്ണിയെ പൊട്ടിച്ച് അതിജീവിക്കുകയാണ് ചെയ്യുന്നത്. ആ നഴ്സുമാർക്കും ഡോക്ടർമാർക്കുമാണ് നമ്മുടെ ആദ്യ കയ്യടി. ലോകം മുഴുവൻ പുതു ചിന്തകളിലേക്കു മാറുമ്പോൾ മനുഷ്യരുടെ അത്യാഗ്രഹവും ദുരാഗ്രഹവുമാണ് ഇതിനെല്ലാം കാരണം. ഈ കൊറോണ (കോവിഡ് -19 ) എന്ന മഹാമാരിയെ പൊരുതാൻ നമ്മുക്ക് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പ്രധാനമാണ്. വ്യക്തി ശുചിത്വം നമ്മൾ സ്വന്തം തന്നെ കൈ കഴുകി വൃത്തിയാക്കി കൊറോണ എന്ന ഭീകരതയെ നമ്മുക്ക് നമ്മളിൽ നിന്ന് തന്നെ അകറ്റാം. പരിസ്ഥിതിയെ മലിനീകരിക്കാതെ നമ്മുക്ക് വൃത്തിയായ് സൂക്ഷിക്കാം ഇതിനു വേണ്ടി ആരോഗ്യ സംഘടനകളുടെ നിർദേശങ്ങൾ പാലിക്കേണ്ട ഉത്തരവാദിത്വം നമ്മുക്ക് എല്ലാവർക്കും ഉണ്ട്. ഇതുപോലെ തന്നെ ലോകം നേരിടുന്ന രണ്ടാമത്തെ ഭീകരതയാണിത് കഴിഞ്ഞ വർഷം വന്ന പ്രളയത്തെയും നമ്മൾ ഇതു പോലെ തന്നെയാണ് നേരിട്ടത്. എല്ലാ ജാതി മതങ്ങളും ഒരുമിച്ച് നിന്ന് അതിനെ നേരിട്ടു. ഈ കോറോണയെ നേരിടാൻ നമ്മുക്ക് ഓരോരുതർക്കും വേണ്ടത് രോഗ പ്രതിരോധ ശേഷിയാണ്. ഇതിനുവേണ്ടി നല്ല ഭക്ഷണങ്ങൾ കഴിച്ച് വീട്ടിൽ തന്നെ കഴിയുക. ഇതിൽ പെട്ട മറ്റൊരു പ്രധാന കാര്യമാണ് പരിസ്ഥിതി സംരക്ഷണം. ഇതിനു വേണ്ടി മരങ്ങൾ നട്ടുപിടിപ്പിക്കുകയും മലകൾ ഇടിക്കാതെ വയലുകൾ നികത്താതെ നമ്മുക്ക് ഈ പ്രകൃതിയെ സംരക്ഷിക്കാം. പുതു തലമുറ പ്രകൃതിയെ ചൂഷണം ചെയ്ത് നശിപ്പിക്കുകയാണ്. മനുഷ്യരുടെ ക്രൂരപ്രവൃത്തികളുടെ ഫലമായിട്ടാണ് പ്രകൃതി നമ്മെ തിരിച്ചു അടിക്കുന്നത്. ആരോഗ്യ പ്രവർത്തകരുടെ ബ്രേക്ക് ദി ചെയിൻ എന്ന പദ്ധതി നമ്മുക്ക്’വളരെ വിലപ്പെട്ടതാണ്. കോറോണയെ നേരിടാൻ നമ്മുക്ക് എല്ലാവർക്കും മുറുക്കി പിടിക്കാം. ഈ കൊറോണ എന്ന മഹാ മാരിയെ അതി ജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെയും കരുതലോടെയും പൊരുതാം….കോവിഡ് പോലെ മറ്റൊരു മഹാമാരി വരാതിരിക്കാൻ നമ്മുക്ക് ഒത്തുചേരാം.


FacebookWhatsApp