ബാല്ല്യം

രതീശൻ ചെക്കിക്കുളം

ഒരു ബാല്ല്യമുണ്ടായിരുന്നു…
കിനാവിൻറ്റെ
കടലോരമുണ്ടായിരുന്നു…
അവിടെ ഞാനുണ്ടായിരുന്നു…..

എലായിടത്തേക്കു
മെപ്പൊഴും പോകുവാൻ
വഴിനീളമുണ്ടായിരുന്നു

ദുഃരിതമഴ പെയ്യുന്ന
കർക്കിടക വഴിയിലും
ചൂട്ടുകത്തിച്ചു
കാണിക്കുവാൻ
മുമ്പിലൊരു
നക്ഷത്രമുണ്ടായിരുന്നു….

അവിടെ ഞാനുണ്ടായിരുന്നു..
സ്ലേറ്റിലെ തെറ്റുകൾ
മഷിത്തണ്ട് മായ്ച്ചപോൽ
മുട്ടിലെ മുറിവുകൾ
പച്ചില കരിച്ചപോൽ
കുട്ട്യളെല്ലെന്നുമ്മ
വെച്ചോമനിക്കുന്ന
വാക്കുകളുണ്ടായിരുന്നു

തെയ്യവും തമ്പാച്ചിയും
തലേക്കുറിയിട്ട്
പൈതങ്ങളിൽ
കയ്യെടുത്ത കാലം…
കാണുന്ന ചെടികളോ
ടൊക്കെ യുരിയാടുന്ന
കാറ്റിനെപ്പോലുളള ബാല്ല്യം…

കൂട്ടുകാരീ നമ്മൾ
കോർത്തകൈയ്യൂരുമ്പൊ
ളുടയും വിയർപ്പിനും
ഒരു ഗന്ധമുണ്ടായിരുന്നു
ആലിപ്പഴം പൊഴിയുന്ന ഗന്ധം


FacebookWhatsApp