ക്വാറൻ ടൈൻ കൂട്

ശോഭന കെ.എം

ക്വാറൻ ടൈൻ കൂടിനുള്ളിൽ
തണുത്തുറഞ്ഞിരിപ്പാണി –
ന്നകവും പുറവുമൊരു പോൽ……!
സ്വാതന്ത്ര്യ നിഷേധവും ഒറ്റപ്പെടലും
പിന്നെ
സംശയദൃഷ്ട്യായേറെ നോട്ട ശരങ്ങളും സമ്മാനിക്കും
അന്യതാ ബോധവും മനോവേദനയും നുണയവേ
മരവിച്ച ഹൃദയത്തിൻമേൽ
അർപ്പണ ഹൃദയങ്ങൾ പകരും
തൂവൽ ചൂടാണിന്നിൻ ഏകാശ്വാസം .. ..
നാളെയും തുടരുമതെന്നു
ശുഭാപ്തി വിശ്വാസവും ….!
എങ്കിലും
പിറന്ന മണ്ണിൻ ഗന്ധമേൽക്കാതെ,
ഉറ്റവർ തൻ സാന്ത്വന സ്പർശമേൽക്കാതെ,
സ്വപ്നങ്ങളൊക്കെയും
പാഴ് ഭൂവിൽ കുടഞ്ഞിട്ട്
കാണാമറയത്തേതോ
അജ്ഞാത തീരങ്ങളിൽ
പിടഞ്ഞു വീഴുന്നൊരായിരം
സോദര -രാണിന്നിൻ തോരാത്ത
വേദനയെന്നോർക്കെ
അതി തുച്ഛം തന്നെയാണെൻ പരിദേവനം….!
ഈ ക്വാറൻ ടൈൻ കൂട്
നാടിൻ രക്ഷാകവചമെന്നുള്ള
സത്യം തിരിച്ചറിയുന്നു ഞാൻ…..!


FacebookWhatsApp