കാണാതെ തേങ്ങുന്നൊരു ബാല്യo
അന്തിയുറങ്ങുവാൻ കൂരയില്ലാത്തെ നീറും നെഞ്ചകവുമായ് സ്‌നേഹ വാത്സല്യങ്ങൾ കോരിച്ചൊരിയാൻ സ്വന്തബന്ധങ്ങൾ നിഷിദ്ധമായൊരു അനാഥ ബാല്യo
നഗരങ്ങളിൽ അന്തിയുറങ്ങി
കൂട്ടിനു കണ്ണുനീരുമായ് കേഴുന്നൊരീ ജന്മം മേലാളന്മാർക്ക്
ക്രൂശിക്കാൻ മാത്രമായൊരു പാ പ ജന്മം
വെള്ളപ്പൊക്കവും പ്രളയവും നാശo
വിതച്ചെത്തിടുമ്പോൾ പുലരും കാലം
തളർന്ന് നിന്നും പോവുന്ന കുരുന്നു ജന്മം
അറ്റമില്ല കയങ്ങളിലേക്ക് ആണ്ടുപോവുന്നു
വളർന്നു വരും
ഓരോ ദിനങ്ങളുo
സമൂഹo നൽകീടുo
അനാഥനെന്ന നാമഥേയo