ആറാട്ട്

ഷൈനി കെ.പി

പനയോല തുമ്പത്തിരുന്നു ആടാം പാടാം കൂകി വിളിക്കാo
വാനം നോക്കി രസിക്കാം
കൂടെ കൂടും കിളികളോട് കൂട്ട് കൂടി മത്സര പന്തയം വയ്ക്കാം
ആ കാറ്റിൽ ഊളിയിട്ട് കുന്നും മലകളും താണ്ടി വരാം
ഈ ലോകം ചുറ്റിയടിക്കാം തത്തകം പിത്തകം ചെളിയിൽ ചിറക് വിരിച്ചു രസിക്കാം
ഞാറ്റു കണ്ടത്തിൽ തുളളി കളിച്ചു തെളി നീരിലിറങ്ങി നീന്തി തുടിക്കാം
അക്കരെ നിൽക്കും മൈന പെണ്ണിനെ നോക്കി ചിരിക്കാം
ഒളിച്ചു പായും മീനിനെ കൊത്തിയെടുത്തു പറക്കാം
ആ മരം ഈ മരം ഏറി കായും കൊത്തി തിന്നു രസിക്കാം
വിത്തും കൊത്തി പറന്നിടാം പുത്തൻ മുള വിതച്ചിടാം
നാളോർക്കു കൊയ്യാൻ ഇന്ന് നമ്മൾ വിതച്ചിടുന്നു


FacebookWhatsApp