കാഴ്ചകൾ കാണുന്നു മറയുന്നു പിന്നെയും പിന്നെയും പുതു കാഴ്ചകൾക്കായ് കർണ്ണവും മിഴിയും നോറ്റിരുന്നു കരിയിലകൾ കൊഴിയുന്നു പുതു തളിരിനായ്
വർഷവും വസന്ത വും വന്നു പുൽകാൻ കുസുമങ്ങൾ തുഷാര കണങ്ങൾ ഇറ്റിറ്റു വീഴുന്ന പുലരിയിൽ ചിരിച്ചുലഞ്ഞു ആ ചിരിയിൽ ആനന്ദ പുളകമയമായി ഓരോ ജീവന്റെ തുടിപ്പുകളുo
മന്ദമാരുതൻ തഴുകിയതോരോ
പുൽ നാമ്പിനെയും