എന്റെ നാട്

രാഗേഷ് കെ.എം.

പകൽ നിലാവിൻ ചന്തം കാണാം
പല പക്ഷികൾ പാടും ഗീതം കേൾക്കാം
പലകുറി ഇതുവഴി പോയതുമല്ലേ
പലനാൾ ഇവിടെ തങ്ങിയതുമല്ലെ
പലതുണ്ടിവിടെ കാണാൻ കേൾക്കാൻ
പലതുണ്ടിവിടെ കണ്ടു പഠിക്കാൻ
പലവഴി ഇവിടെ തെണ്ടി നടന്നാൽ
പലഹാരത്തിൻ വഴിയുണ്ടാക്കാം
പണ്ടേ ഞാനൊരു പേടിതൊണ്ടൻ
പാണ്ടൻ നായുടെ ശൗര്യമറിഞ്ഞോൻ
പലനാൾ ഇവിടെ ജീവിച്ചെന്നാൽ
പലതുണ്ടിവിടെ നല്ലത് ചെയ്യാൻ
പണ്ഡിതരായോർ പലരുണ്ടിവിടെ
പണ്ടുമുതൽക്കേ കണ്ടുവരുന്നു


FacebookWhatsApp