മാനവ ചരിത്രത്തോളo പഴക്കമുള്ളതാണ് കൃഷിയുo, ആരാധനയുo തമ്മിലുള്ള ബന്ധo.മാനവ സംസ്‌ക്കാരത്തിന്റെ ആരoഭo നദീ തടങ്ങളിൽ ആരoഭിക്കുകയുo,കൂട്ടായ്മയുടെ അച്ചുതണ്ടായ് കൃഷി പരിണമിക്കു കയുമാണ് ഉണ്ടായത്.സൂര്യന്റെ ശക്തിയായ ചൂട് കൊണ്ട് കായ്കനികൾ തന്നു കൊണ്ടിരുന്ന ചെടികൾ വാടുകയുo, കൊഴിയുകയുo ചെയ്യുന്നത് ഭയത്തോടു കൂടി നോക്കി നിന്നു.തന്റെ കൂടെപിറപ്പ് ഇഴ ജന്തുവിന്റെ കടിയേറ്റ് പിടഞ്ഞു മരിക്കുന്നതുo, ആകാശത്തിൽ നിന്നും പൊട്ടിപ്പുറപ്പെട്ട വെളിച്ചത്തിൽ മരങ്ങൾ കത്തി എരിയുന്നതുo, ജീവജാലങ്ങൾ ജീവച്ഛവമാകുന്നതുo, കൊടുo മഴയിൽ ജലാശയങ്ങളിലെ വെള്ളമുയർന്നു സർവ്വവുo നശച്ചു തീരുന്നത് കണ്ട ആദിമ മനുഷ്യർ സൂര്യനെയുo, പാമ്പിനെയുo, മഴയെയുo,കാറ്റിനെയും ആരാധിച്ച് തുടങ്ങി.കൃഷിയെയും ആശ്രയിച്ച് തുടങ്ങി,സoഹരിക്കുന്നിടത്ത് നിന്ന് ഉടലെടുത്ത ഭീതിയിൽ നിന്നും ആരാധനയുo ജന്മം കൊണ്ടു.
ആരാധനമൂർത്തികളായ് പിൽക്കാലത്ത് ഭാരതീയർ വിശ്വസിച്ചിരു മിക്ക അവതാരങ്ങക്കുo കാർഷിക വൃത്തിയുമായ് ബന്ധപ്പെട്ടു കിടക്കുന്നു.മിക്ക അവതാരങ്ങളുo കാർഷിക വൃത്തിയുടെ കൂടെപ്പിറപ്പാണ്.കൃഷിയുടെ ഇട വേള കൊടുക്കുന്ന അതേ കാലമാണല്ലോ കാർഷിക വൃത്തിയിൽ ഏർപ്പെടുന്നവർക്കുളള മാനസികോല്ലാസത്തിനായും കൂടെ തന്നെ ഭൂമി ദേവിക്കുളള ആരാധന ചെയ്യുന്നതുo,മറ്റൊരു വശo പറഞ്ഞാൽ ഭൂമി ദേവിയുടെ പ്രസവത്തിനും, അതായത് കൃഷി നടത്തിയുളള വിളവെടുപ്പു കാല ശേഷം ഏതൊരു സ്ത്രീയുടെയുo, പ്രസവകാല ശേഷം അവർക്കുളള ശുശ്രൂഷ എന്ന പോലെയും, അവളുടെയുo,കുഞ്ഞിന്റെയും ആരോഗ്യ സൗഖ്യത്തിനായുള്ള പ്രാർത്ഥന എന്നത് പോലെയുമാണ് ക്ഷേത്ര ആരാധനകളും ആദിമ മനുഷ്യർ തുടർന്നു വന്നതും ഇന്നും അത് പോലെ തുടരുന്നു.
മലബാറിലെ മിക്ക കാവുകളുo നില നിൽക്കുന്നത് വയലേലകളുടെ ഓരoപറ്റിയാണ്. തെയ്യക്കോലങ്ങളുടെ മുഖത്ത് എഴുതുന്ന ചായങ്ങൾ വരെ എല്ലാമെല്ലാം പ്രകൃതിയുടെ വരദാനങ്ങൾ മാത്രമാണ്. കൃഷിയെ സoരക്ഷിക്കുമ്പോൾ ദൈവത്തിന്റെ പ്രീതി മനുഷ്യനിലേക്ക് കുടികൊള്ളും എന്ന് നമുക്ക് വിശ്വസിക്കാo.
പ്രഭാതo മുതൽ പ്രദോഷo വരെ എരി പൊരി കൊള്ളുന്ന വെയിലിലുo, മരം കോച്ചുന്ന തണുപ്പിലുo ,കോരിച്ചൊരിയുന്ന മഴയിലുo, കഠിനാധ്വാനം ചെയ്യുന്ന കർഷകർക്ക് മകരക്കൊയ്ത്ത് കഴിഞ്ഞാൽ കിട്ടുന്ന വിശ്രമവേളകളിലാ ണ് അക്കാലമത്രയുo അയാൾ അനുഭവിച്ച കഠിനാധ്വാനത്തിന് ആശ്വാസം ലഭിക്കന്നത്.