മുന്നേ നടന്നവർ

ഷൈനി കെ.പി

നിറമുളള സ്വപ്നങ്ങൾ നെയ്ത്, ദിനങ്ങൾ താണ്ടിടുന്നോരോ ജന്മങ്ങൾ,
ജീവിത കയറ്റിറക്കങ്ങൾ കടന്ന് മുന്നേറുവാൻ കൊതിക്കുന്നോരോ പുലരിയും.
തോൽക്കുവാനിഷ്ടമില്ലാതെ, അറിയാതെ തെന്നി വീണാലുo,
വീണിടത്തു നിന്ന് പുത്തനായി ഉണരുക!
കാലം ചിരിക്കുന്നു കരയുന്നു വിങ്ങിപ്പൊട്ടിടുന്നു.
എല്ലാത്തിനുo മൂക സാക്ഷിയാവാo,
വേദനകൾ ഹൃദയ രക്തo വിണ്ടു കീറി,
നാം അറിയാതെ
നമ്മിലെ പ്രതീക്ഷ
തൻ നാമ്പുകൾ കൂട്ടുന്നൊരു.
നാളെകൾ സ്നേഹിച്ച് കൊതി
തീരുo മുൻമ്പ്,
നമ്മിൽ നിന്നകന്നവർക്കായ്
കാലം കോർത്തു വച്ചൊരു ദിനമല്ലോ?
കർക്കിടക വാവ് !
പ്രിയപ്പെട്ടവരകന്നാ ലുo,
ബാക്കിയുളളവർ ജീവിത ഭാണ്ഡവും പേറി നടന്നിടുന്നു.
തോൽക്കുവാൻ ഇഷ്ടമില്ലാതെ


FacebookWhatsApp