കൊച്ചുകാമുകൻ

അരുണി എ.ബി

പുതുവർഷകുളിരിലേക്കാരുമാറിയാതെ
പതുങ്ങിനിന്നൊരു കൊച്ചുകാമുകൻ
ആണെന്നോ പെണ്ണെണോ ഭേദമില്ലാതെ
പ്രണയം തുടിക്കുന്ന കണ്ണുകൾ
പ്രിയരോടുപോലും യാത്രചോദിക്കാതെ
അവനോടൊപ്പം പോയവരേറെ
അവനിലാകൃഷ്ടരായി, കൂടെപ്പോകുവാൻ
കാത്തുനിൽക്കുന്നു ലക്ഷങ്ങളിപ്പോഴും !
സമ്പത്തും അധികാരവും സൗന്ദര്യവും മോ-
ഹിച്ച കപട പ്രണയമല്ലിത് …
പ്രേമത്തിന് കണ്ണും മൂക്കുമില്ലെന്ന് പറയു-
ന്നതെന്തൊരു സത്യം …
പ്രേമത്തിനു മാത്രമല്ല മരണത്തിനുമില്ലെന്നുള്ള-
തു മറ്റൊരു സത്യം …
ഒരു മാംസസ്തരത്തിന്റെ പ്രണയത്തിലൊതു-
ങ്ങിപ്പോയല്ലോ, ഒരു ജനതയുടെ സ്വ-
പ്നങ്ങളും നിറമുള്ള പ്രതീക്ഷകളും …


FacebookWhatsApp