ആറടി മണ്ണ്

സിന്ധു വി

തമ്മിൽ കണ്ടാൽ അറിയാതെ
കണ്ടാൽ ഒന്നും മിണ്ടാതെ
മാറിപ്പോകും ഇരുകാലിക്കളെ
അയ്യോ കഷ്ട്ടം നിങ്ങടെ കാര്യം
ഒന്ന് ചിരിച്ചാൽ എന്താണ്
ഒന്നായ് നിന്നാൽ എന്താണ്
അടിയൊന്നു പതറും എഴുന്നേൽപ്പിക്കാൻ
ഒരു കൈ നീട്ടൂ മടിക്കാതെ
അടിയും പിടിയും വെട്ടും കുത്തും
ഉള്ളിൽ സ്പർധയുമില്ലാതെ
കോർത്തു പിടിച്ചു നടന്നാട്ടെ
എന്തിനു വേണ്ടി, ആർക്കു വേണ്ടി
തമ്മിൽ യുദ്ധം ചെയ്യുന്നു
മുന്നും പിന്നും നോക്കീടാതെ
എല്ലാം തട്ടി കൂട്ടി നിങ്ങൾ
എങ്ങോട്ടാണീ മുന്നേറ്റം
ഒരു നിമിഷം ഓർത്താൽ നന്ന്
കോടികൾ അസ്‌തികൾ ഉണ്ടെന്നാലും
അസ്ഥികൾ കൂട്ടാൻ ആറടി മണ്ണ്.


FacebookWhatsApp