അദ്ധ്യയനം

ഷൈനി കെ.പി

മുന്നോട്ടേക്ക് പോകുന്ന വേള അറിയില്ല പിന്നിട്ട വഴിയിലെ മധുരിക്കും ഓർമ്മകൾ തൻ ബാല്യകാലം തിരിച്ചു കിട്ടില്ലെന്ന്
മുതിർന്നവർ ചൊല്ലിടും ഇത് നിങ്ങളുടെ ജീവിത വഴിയിലെ നല്ല കാലമെന്നു
അന്നൊക്കെ ആശിച്ചു വേഗമൊ ന്നു വലുതായെങ്കിലെന്നു
മുതിർന്നപ്പോളറിയുന്നു ഒരുപാട് ഉത്തരവാദിത്തങ്ങളിൽ പെട്ടുഴലുമ്പോൾ തിരികെ കിട്ടിയിരുന്നെങ്കിൽആ നല്ല കുട്ടിക്കാലം
പുസ്തക സഞ്ചിയും കുടയുമായി കൂടെ കളിക്കാൻ മാരിയുമായി അറിവിൻ സരസ്വതി ക്ഷേത്രം തുറക്കുവാനായി ദിനങ്ങൾ എണ്ണി എണ്ണി തള്ളി നീക്കിയ കാലങ്ങളും മനതാരിൽ മിന്നിമറയുന്നു
പുത്തൻ പുസ്തകത്തിന്റെ മണം നോക്കി മുഖം പൂഴ്ത്തി കളിച്ചിരുന്നു കൂട്ടരുമൊത്തു
ഇടവേളകളിൽ മത്സരിച്ചോടി പെറുക്കിയ മുല്ലപ്പൂവും,ഞാറൽ പഴവും
ഓരോ പാoങ്ങളും ആര് പഠിപ്പിക്കും എന്നറിയാൻ മിഴിയിൽ ഉദ്ദേഗം ഒത്തിരി ഉണ്ടായിരുന്നു

നാടിന് കളഭക്കുറി ചാർത്തി ഒരുങ്ങി നിൽക്കും വിദ്യാലയങ്ങൾ അറിവിന്റെ ക്ഷേത്രമാണെപ്പോഴും


FacebookWhatsApp