അടുക്കള

ഷൈനി കെ.പി


വിഭവങ്ങൾ രുചി ഭേദങ്ങളിൽ
നിരനിരയായി ഒഴുകി വരുന്നൊരു ഗൃഹത്തിൻ
ആരോഗ്യത്തിന്നുറവിടം
അടുക്കളയെന്നൊരു രാജധാനിയും , റാണിയായൊരമ്മയും,
ആ അമ്മയുടെ കൈപുണ്യത്തിന് തുല്ല്യം
മറ്റൊന്നിനുമില്ല,
സ്നേഹക്കരങ്ങളിൽ
ഉരുത്തിരിയുന്നു ഒരു നൂറ്
വിഭവങ്ങൾ,
എവിടെ പോയാലും ആ രുചിക്കൂട്ട് മറക്കുവാനാവില്ലൊരിക്കലും.
ഒരു പണിമുടക്കുമില്ലാതെ
നിർത്താതെ എരിയുന്ന
വിസ്മയ ചൈതന്യമാണമ്മ,
അണയാത്ത നിലവിളക്കായ
സ്ത്രീയുടെ സ്നേഹ കരങ്ങളി ൽ ഭദ്രമായിടുന്നോരോ ഗൃഹവും


FacebookWhatsApp