അനശ്വരം

ഷൈനി കെ.പി


ഇതിഹാസ ഗായകന്റെ
അനശ്വര നാദത്തിൻ
മാസ്മരികതയിൽ
ജീവ തരംഗിത താള ലയം.
കാവ്യ കല്ലോലിനി നിന്നിലലിയും ജീവ ലോകം
ഭാഷകൾ പാടി പതിഞ്ഞൊരു
നിലയ്ക്കാത്ത നാദം പ്രവാഹമോ നിലയ്ക്കാത്ത
രാഗ താളമോ?
സാഗര തിരകൾക്കപ്പുറമോ
നിൻ നാദ ബ്രഹ്മ ലയം
തൊട്ടതെല്ലാം അനശ്വരമാക്കിയ നാദം
നിൻ ഉടൽ മറഞ്ഞാലും
ആത്മാവ് വിശ്രമിക്കും
നേരവും, മായാത്തെ
മറയാത്തെ, പെയ്തൊഴിയാതെ
നിൻ സംഗീത നാദ
പ്രവാഹം !


FacebookWhatsApp