അവൻ

ഗോപിക ഗോപകുമാർ

കാലം പടർത്തിയ വേനലിൽ അവൻറെ കണ്ഠങ്ങൾ
തകർന്നെന്നു നിനക്കു തോന്നുന്നോ?
ഭീതി പടർത്തിയ വാളാൽ
അവന്റെ ധൈര്യം വെടിഞ്ഞെന്ന്
നിനക്കു തോന്നുന്നുവോ?

അവന്റെ ഹൃദയത്തിൽ നിന്നും പടർന്ന രക്തഗന്ധം
നിനക്കു രൂക്ഷമായി തോന്നിയോ?
സോഷ്യലിസം തളം കെട്ടിയ വഴികളിൽ
ഓർമ്മമെനഞ്ഞവരുടെ സുഗന്ധമാണത്

അവൻ പാടാറുള്ള പാട്ടുകൾ
മധുരം നിമിഷങ്ങൾ സ്മരിക്കുന്നുവോനീ …?
കൂടെ പിറക്കാതെ പെങ്ങളായവൾക്കുവേണ്ടി
തെരുവിലിറങ്ങി പാടിയ ഗീതം വിപ്ലവഗീതം

ഓർമ്മ ചുവപ്പിച്ചവനുവേണ്ടിയിന്ന്
ചരിത്രം താളുകൾ മാറ്റിവെച്ചു.
ശരീരം രക്തം വെടിഞ്ഞിടും നേരത്തും
അവൻ കണ്ട അതിരില്ലാ കിനാക്കൾ
അത്‍ നീയറിഞ്ഞോ? നീ കുറിച്ചോ?

തിരയിളകിയ അവന്റെ വാക്കിൽ
അലയടിച്ചൊരാശയങ്ങൾ
അവനിൽ രക്തപുഷ്പങ്ങൾ അർപ്പിച്ചിടുന്നു.

തോൽപ്പിച്ചതല്ല, തോൽക്കുകയുമില്ല
നൂറുകോടി യുവത്വങ്ങൾക്കുളിലെ
അണയാത്ത തീജ്വലയാണവൻ


FacebookWhatsApp