അക്ഷര വിത്തുകൾ
പാകീ, ഞങ്ങളില-
റിവിന്നക്ഷയ
ഖനികളുയർത്തീ..
അക്ഷര വിദ്യ
പയറ്റാനൂർജ്ജം
ചൊരിഞ്ഞു തന്നവർ
നിങ്ങൾ….
അക്ഷരമെന്നൊരു
അമൂല്യ നിധിയെ
ഞങ്ങളിലെത്തിച്ചൂ..
അറിവിന്നായുധ –
മക്ഷരമെന്നത്
ചൊല്ലിത്തന്നല്ലോ…
അറിവിൻ കാഴ്ചകൾ
പകർന്ന് പുതിയൊരു
ലോകം കാട്ടീ നിങ്ങൾ
നശ്വരമായൊരു
ജീവിത യാത്രയിൽ
വെളിച്ചമേകീ നിങ്ങൾ…
പകർന്നു തന്നത്
പകുത്തു നൽകാൻ
പ്രേരണയേകീ നിങ്ങൾ…
അക്ഷര വിത്തുകൾ
പാകീ, ഞങ്ങളില-
റിവിന്നക്ഷയ
ഖനികളുയർത്തീ…