കാശ്

മുകേഷ് സി ബാല

സ്വപ്നങ്ങൾ
എനിക്കും ഉണ്ടായിരുന്നു
ഏതൊരു കൗമാരം –
പോലെയും
ഒരുപാടു സ്വപ്നങ്ങൾ..

അത് യാഥാർഥ്യമാക്കിയവർ
പറഞ്ഞപോലെ
സ്വപ്നങ്ങൾ നേടിയെടുക്കാൻ
ഒരുപാട് പ്രയത്നിക്കണം
ഞാനും പ്രയത്നിച്ചു….

പക്ഷെ

എന്റെ പ്രയത്നങ്ങൾക്കു
റിസർവ്വ് ബാങ്ക് ഗവർണറുടെ
ഒപ്പ് കൂടി വേണമായിരുന്നു
ആ കഷ്ണം കടലാസ്
ഇല്ലാത്തതു കൊണ്ട്
എന്റെ സ്വപ്നങ്ങൾ
പാതിവഴിയിൽ മുരടിച്ചു പോയി….


FacebookWhatsApp