ചാണക്യ ബുദ്ധിയുമായവൻ വന്നു പോൽ
ചന്തമില്ലാത്തൊരു മുഖഭാവഭേദങ്ങൾ.
ശാന്തമായി നിന്നിടും ചക്ഷുസിന്നുള്ളിലോ
കൂർത്ത വിഷാദഭാവാഗ്നി തൻ മാറ്റൊലി.
ഓരോ ചലനവും എന്തോ കരുത്തിനാൽ
കുത്തിനോവിക്കുന്നു ഊഴി തൻ മാറിടം.
ആരാണ് തൻ ഇര എന്നവൻ മൂളുന്നു
കാലം ഭയക്കുന്നു കൽപ്പന മാറുന്നു.
ചുറ്റും പരക്കും ഇരുട്ടിനെ കീറിയ –
ഛദ്മതാപസന്മാർ പായുന്നു ചുറ്റിലും.
എന്നേ തുടങ്ങിയ നോവിത് ധരണിയിൽ
എന്നിനി മോചനം എന്നൊരു ഉൾവിളി.
കാക്കണം നാമിനി നമ്മെ നമുക്കെന്നും –
സ്വയം ഉൾക്കരുത്തേകണം സത്വരം.