ഫർഹാൻ കെ (Farhan K)

ചൊക്ലി

farhan

എൻറെ പേര് ഫർഹാൻ കെ.
ഞാൻ ഒരു കണ്ണൂർ ജില്ലക്കാരനാണ് എനിക്ക് അത്യാവശ്യം തീപ്പെട്ടി ചിത്രങ്ങളുടെ കലക്ഷൻസ് ഉണ്ട്. ഇപ്പോൾ ആയിരത്തിൽപരം ആയിട്ടുണ്ട്. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ ഒരു കൗതുകത്തിന് തുടങ്ങിയതായിരുന്നു. പിന്നീട് അത് ചിത്രങ്ങൾ അന്വേഷിച്ചു കണ്ടെത്തി. ആദ്യമൊക്കെ അത് ഒരുമിച്ച് ഒരു മേശയുടെ ഉള്ളിൽ കിടക്കുകയായിരുന്നു. ഇപ്പോൾ അത്
ആൽബത്തിലേക്ക് സെറ്റ് ചെയ്തു നല്ല രീതിയിൽ വെച്ചിരിക്കുകയാണ്. ഇപ്പോഴും പലപല മോഡൽസ് കിട്ടാറുണ്ട്.
ഇനിയും വ്യത്യസ്തമായത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
ഏതെങ്കിലും കടത്തിണ്ണയിലും മറ്റും കിടക്കുന്ന തീപ്പെട്ടി ചിത്രം കണ്ടാൽ ഇപ്പോഴും ഞാൻ നോക്കും എൻറെ കൈവശമുള്ള ചിത്രമാ ണോ അല്ലെങ്കിൽ അതും എൻറെ ശേഖരണത്തിലേക്ക് ഞാൻ ഉൾപ്പെടുത്തും.


വ്യത്യസ്തം (Different)


FacebookWhatsApp