യുഗയുഗാന്തരങ്ങൾ കൊഴിഞ്ഞു പോയാലും
മായില്ല, മറയില്ല മഹാത്മാവിൻ ദിവ്യചൈതന്യം,
അഹിംസതൻ വടവൃക്ഷമായി
പടർന്നു പന്തലിച്ച്,
എന്റെ ജീവിതമാണെൻ്റെ സന്ദേശം എന്നോതിയ മഹാത്മാവ്,
സ്വാതന്ത്ര്യത്തിൻ പൊൻപുലരിക്കായി മാതൃരാജ്യത്തെ നയിച്ച ഭാരതപിതാവിൻ ജീവൻ
പൊലിഞ്ഞു പോയൊരു
പുണ്യജന്മത്തിൻ ആന്മശാന്തിക്കായ് നമുക്ക് പ്രാർത്ഥിച്ചിടാം.