ജനനി


ഈ പച്ചയാം ധരിത്രീയെ കാത്തീടണം നമുക്കൊന്നായി ചേർന്ന് നാളെക്കായി നട്ടു നനയ്ക്കാം ഒരു മുളയെങ്കിലും
പച്ചയാം സഹ്യനെ കാത്തീടണം
പക്ഷികൾക്ക് കൂടൊരുക്കാൻ മരങ്ങൾ
വന്യ മൃഗങ്ങൾക്കു കാനനവും
മലകളും പുഴകളും പ്രപഞ്ചത്തിൻ ഹൃദയ താളം
വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും തടയാൻ തരുവായ് തടയണയായി കാത്തിരിക്കുന്നു
പച്ചയാം പ്രപഞ്ചത്തെ മിഴികൾക്ക് കുളിരായി ശ്വസിക്കാൻ ശുദ്ധ വായുവും
നൽകി അനുഗ്രഹം നേടിടുവാൻ
ഈ ധരണിയെ കാക്കണം സർവ്വo സഹയായ ജനനിയെ


ഷൈനി കെ.പി

FacebookWhatsApp