ജനനി

ഷൈനി കെ.പി


അമ്മ തൻ അമ്മിഞ്ഞ പാലിൻ മാധുര്യം ഇല്ലൊരു കുടി നീരിനും,
നിഴലായി കൂടെ നടന്ന്
നിഷ്ക്കളങ്ക സ്നേഹത്തിൻ
ഉറവയായിടും അമ്മ.
വാക്കുകൾക്കപ്പുറം മാസ്മരിക ശക്തിയാണമ്മ
ചുവടുകൾ വച്ച് തളർന്നിടുമ്പോൾ താങ്ങുന്ന
കരങ്ങളാണമ്മയുടേത്,അമ്മയ്ക്ക് മുന്നിൽ
കലിപൂണ്ട് ഉറഞ്ഞാടിയാലും
ആതിര പോൽ പുഞ്ചിരി തൂകുന്നൊരമ്മ, നേർവഴി കാട്ടി തരുന്നു ഇടറി പോവുന്നൊരു വേളകളിൽ,
തെറ്റുകൾക്ക് മാപ്പ് തരുന്നൊരു കോടതിയാണ്
അമ്മ മനം,
മറ്റുള്ളവർക്കായി അടുക്കള
പാത്രങ്ങളോട് താളം പിടിച്ചു
കരിപുരളുന്നൊരു ജീവിതം,
കുടുംബത്തിനായി സ്വയം എരിഞ്ഞടങ്ങുന്ന നിലവിളക്ക്,
മക്കൾ തൻ വളർച്ചയിൽ കിനാവുകൾ നെയ്ത് കൂട്ടുന്നവൾ,
വളർന്ന് കഴിയുമ്പോൾ ഉയർത്തിയ കരങ്ങൾ മറന്നു
സ്വാർത്ഥരാവുന്ന മക്കൾ
കാലം എല്ലാത്തിനും പകരം
ചോദിക്കുമെന്നവർ മറന്നിടുന്നു.
നന്മകൾ ചെയ്തിടുകിൽ
നന്മകൾ ഈ യാത്രയിൽ വന്ന് ഭവിച്ചിടും


FacebookWhatsApp