ഓർമ്മചെപ്പ്

ജ്യോതിക ശൈലേഷ്

എൻ ഗുരുനാഥൻ
അറിവിന്റെ ചവിട്ടു പടികൾ ഓരോന്നായി ചവിട്ടികയറുമ്പോൾ മാറിമാറി വരുന്നു ഗുരുനാഥന്മാർ. അതിൽ ഒരു ഗുരുനാഥന്റെ മുഖം എന്റെ ഓർമ്മചെപ്പിൽ മായാതെ എന്നും നിൽക്കുന്നു. കുട്ടികളുടെ മനസും വിഷമവും മനസിലാക്കാൻ കഴിവുള്ള ഒരു അധ്യാപകൻ. ഞാൻ മൂന്നു സ്കൂളിൽ പഠിച്ചിരുന്നു. വാടകവീട് മാറുബോൾ സ്കൂളും മാറിക്കൊണ്ടിരുന്നു. ഞാൻ ഒരു വർഷം മുൻസിപ്പാൽ ഹൈസ്കൂളിൻ അഞ്ചാം തരത്തിൽ പഠിക്കുമ്പോൾ എന്റെ ക്ലാസ്സ്‌ ടീച്ചർ ആയിരുന്നു ഇംഗ്ലീഷ് പഠിപ്പിക്കുന്ന കുഞ്ഞിരാമൻ മാഷ്. വെളുത്തനിറം, തലമുടി അവിടവിടെ നെരച്ചിരുന്നു വെളുത്ത ഷർട്ടും മുണ്ടുമാണ് വേഷം, പുഞ്ചിരിക്കുന്ന മുഖം.,
വികൃതി അധികം ഇല്ലാത്ത ഒരുവളായിരുന്നു ഞാൻ. ഞാൻ ഇരിക്കുന്നു ബെഞ്ചിലെ
മുന്നിലെയും ബാക്കിലെയും കുട്ടികളുമായേ ചങ്ങാത്തം ഉണ്ടായിരുന്നുള്ളു. ഉയരം കുറവായതിനാൽ എപ്പോഴും അസംബ്ലിയിൽ മുൻനിരയിൽ ആയിരിക്കും.
ഒരിക്കൽ ക്ലാസ്സ്‌ നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു koottam വിദ്യാർത്ഥികൾ ഒരു കൈകുടന്ന niraye മിട്ടായി മാഷിന്റെ കൊടുത്തു. എന്നാൽ അതിൽ നിന്നും ഒന്ന് മാത്രം എടുത്തു ബാക്കി മുഴുവൻ സർ എനിക്ക് തന്നു. ഞാൻ വാങ്ങാൻ മടിച്ചപ്പോൾ മറ്റുകുട്ടികൾ നിർബന്ധിച്ചു വാങ്ങിപ്പിച്ചു. സാർ ക്ലാസ്സ്‌ കഴിഞ്ഞുപോയപ്പോൾ എന്നിൽനിന്നും അവർ തട്ടിപ്പറിച്ചു.
പിന്നീടൊരിക്കൽ ഫീസ് അടക്കേണ്ട തീയതി കഴിഞ്ഞു. ചേച്ചിമാർ രണ്ടുപേരും ഫീസ് അടച്ചു, എന്നാൽ എനിക്ക് കൊടുക്കാൻ അച്ഛന്റെ കൈയിൽ പൈസ ഉണ്ടായിരുന്നില്ല. എനിക്ക് ഫീസ് അടക്കാൻ കഴിഞ്ഞില്ല. അന്നത്തെ ഫീസ് ഒന്നര രൂപ ആയിരുന്നു. അത് സാർ അടച്ചു. രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ ഫീസ് കൊടുത്തപ്പോൾ സാർ ഒരു രൂപ എടുത്തു 50പൈസ എനിക്ക് തിരിച്ചു തന്നു.
പിന്നീടൊരിക്കൽ ഞാൻ കടയിൽ പോകുബോൾ ആ സാറിനെ വഴിയിൽ വെച്ചു കണ്ടു. ഞങ്ങളുടെ നാട്ടിൽ വാടകയ്ക്കു താമസിക്കുകയാണെന്ന് അറിഞ്ഞു. എന്നെ സാറിന്റെ മകളുടെ ജന്മദിനത്തിന് ക്ഷണിച്ചു. അമ്മ എനിക്ക് എംബ്രോയ്ടറി ചെയ്ത രണ്ട് തലയിണ തുന്നിതന്നു. അതും കൊണ്ട് ഞാൻ ചെന്നപ്പോൾ അമ്പരന്നപോയി. മൂന്നു വയസ്സുള്ള ഒരു പെൺകുട്ടി. ഇത്രയും പ്രായമുള്ള സാറിന് ഇത്ര ചെറിയ കുട്ടിയോ. സാറിന്റെ ഭാര്യ ഞാങ്ങൾക്ക് ചോറും കറിയും പായസവും തന്നു. അതൊരിക്കലും എനിക്ക് മറക്കാൻ പറ്റാത്ത ഒരനുഭവം ആയിരുന്നു. എന്നാൽ അത്പോലെ തന്നെ എനിക്ക് വീട്ടിലും ഒരു ഗുരുനാഥൻ ഉണ്ടായിരുന്നു. അതു എന്റെ അച്ഛൻ ആയിരുന്നു. വിദ്യാഭ്യാസം കുറവായിരുന്നു എങ്കിലും പത്രം അരിച്ചു പെറുക്കി വായിക്കും വാർത്തകൾ കേൾക്കും പുരണകഥ, മറ്റു പുസ്തകങ്ങൾ വായിച്ച നല്ല അറിവുണ്ടായിരുന്നു. സ്കൂളിൽ പഠിപ്പിച്ച കാര്യത്തിൽ സംശയം ഉണ്ടെങ്കിൽ അതു തീർത്തു തരും പ്രീഡിഗ്രി, ഡിഗ്രി എന്നീ ക്ലാസ്സുകളിലെ സംശയം പോലും ach പറഞ്ഞു തന്നിരുന്നു.
ഈ രണ്ടുപേരെയും എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. ഇവർ രണ്ട് പേരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. 🙏🙏

FacebookWhatsApp