കനലെരിയുമ്പോൾ

ശോഭന കെ.എം

കനലെരിയുന്നുണ്ടെവിടെയോ
ഉൾത്താപത്താൽ പിടയും
ഹൃദന്തമേ,
പുറം കണ്ണുചിമ്മാൻ തുനിയവേ
അകക്കണ്ണു തുറന്നിന്നിൻ
കർമസാക്ഷിയായിരിപ്പാണല്ലോ നീ
നൊമ്പര നെരിപ്പോടൂതി
നിദ്രയില്ലാ രാവെനിക്കു
സമ്മാനിപ്പാൻ മാത്രമായ്….!


FacebookWhatsApp