കാണാപ്പുറം

ഷൈനി കെ.പി


ചിത്രശലഭങ്ങൾ പോൽ
പറന്നെത്തിടും,
നാടിൻ സരസ്വതി ക്ഷേത്രങ്കണത്തിൽ വിദ്യാർത്ഥികൾ.
ഇന്നിതാ ഗൃഹത്തിൻ അകത്തളങ്ങളിൽ
ഒതുങ്ങി നാളുകൾ തള്ളി നീക്കിടുമ്പോൾ,
പാഠശാലയിൽ ബഹളങ്ങളില്ല
ആരവങ്ങളില്ല,
ഇലകളുടെ നേർത്ത മർമ്മര
ശബ്ദം മാത്രമായിടുന്നു,
കൈ കോർത്ത്‌ നടന്ന
കൂട്ടരുമില്ല, കൂട്ടായ പ്രവർത്തനങ്ങളില്ല,
ബാല്യകാലത്തിൻ നൈർമല്യം
തുളുമ്പും ഓർമ്മകൾ
നാല് ചുവരുകൾക്കുള്ളിൽ
ഒതുങ്ങി പോയിടുന്നു,
നഷ്ടപ്പെടും നിമിഷങ്ങൾ
വിലപ്പെട്ടതല്ലോ?
കൊറോണയെന്ന മഹാമാരി
അകന്നിടും വേളയിൽ
വീണ്ടും നമുക്കൊന്നിച്ചിടാം
വിദ്യാലയ പൂങ്കാവനത്തിൽ


FacebookWhatsApp