കർമ്മഫലം

മുകേഷ് സി ബാല

കൂരിരുൾ പെയ്യുന്ന
വഴികളിൽ തനിയെ
പതിയെ മറയുന്നതെന്തിനെന്നോ
വഴിവിളക്കില്ലാതെ നിഴലുപോലും
നിന്റെ കൂട്ടിനായി വരുകില്ലെന്നോർമ്മവേണം
കാലമേ നീ നിന്റെ കൂരമ്പുകൊണ്ടിന്നു
മാറുപിളർക്കുന്നതെന്തിനെന്നോ
മാനവർ തൻ കർമ്മഫലമെന്ന്
മൗനമായി ആരോ മൊഴിയുന്നു
ശൂന്യതയിൽ.


FacebookWhatsApp