കർമ്മo


മഴയെ ഉത്സവമാക്കിയിരുന്ന യുവാക്കന്മാർ, സന്തോഷുo, രാജേഷുo ആവേശത്തിൽ കടലിൽ നീന്താൻ ഇറങ്ങി, നീന്തുന്നതിനിടയിൽ ഉൾക്കയങ്ങളിൽ പെട്ട് ജീവനും കൊണ്ട് രക്ഷപ്പെടാനാവാതെ ഇഹ ലോക വാസം വെടിഞ്ഞ് പോവേണ്ടി വന്നു.

പര ലോകത്ത് വെച്ച് ദൈവം വിചാരണ നടത്താൻ തീരുമാനിച്ചു.ആ സമയം കാക്കകളുo ,പൂച്ചകളുo,മറ്റ്‌ മൃഗങ്ങളുo, സന്തോഷിന് നേരേ കൈകൾ കൂപ്പുന്നു.എന്നാൽ രാജേഷിനെ ചുറ്റിലുo മൃഗങ്ങൾ വട്ടമിട്ടു ഉപദ്രവിക്കാൻ ശ്രമിക്കുന്നു, ഇത് കണ്ട് ഇവരിൽ ആരെ സ്വർഗ്ഗത്തിലേക്ക് അയക്കണo എന്ന് ദൈവത്തിന് മനസ്സിലായി. കാരണം, ജീവിച്ചിരിക്കുന്ന കാലം പക്ഷിമൃഗാദികളോട് കരുണ കാട്ടുകയും തനിക്കു കിട്ടുന്ന ഭക്ഷണത്തിൽ കുറച്ചു ഭാഗo തന്റെ മുന്നിൽ വരുന്ന മൃഗങ്ങൾക്ക് കൊടുക്കുകയും ചെയ്ത സന്തോഷ് സ്വർഗ്ഗത്തിലുo, അവരെ ദ്രോഹിച്ചിരുന്ന രാജേഷ് നരകത്തിലേക്കുo ചെല്ലട്ടെ! എന്ന് ഉടൻ തന്നെ ദൈവത്തിന്റെ കൽപ്പനയുമുണ്ടായി.


ഷൈനി കെ.പി

FacebookWhatsApp