കാത്തിരിപ്പ്

ഷൈനി കെ.പി


നിലാമുല്ല പൂക്കൂന്നീ നീല രാവിൽ,
താരകങ്ങൾ ധരിത്രിയെ കണ്ടു പുഞ്ചിരിച്ചുവല്ലോ?
സ്വപ്നങ്ങളില്ലെങ്കിലീ
എന്തിനീ ജന്മം,
മനതാരിൽ താലോലിക്കുന്നോരായിരം
തുഷാരകണങ്ങൾ പെയ്യുന്നോരോർമ്മകൾ,
മഴ വന്നു, വെയിൽ വന്നു
മാഞ്ഞില്ല ഓർമ്മകൾ,
ഹൃദയത്തിലെ മഞ്ഞു തുള്ളികൾ കവിതയായി
പിറക്കുന്നുവോ?
പകുതിയിൽ പകുത്തിടാതെ നിന്നെയും കാത്തിരിക്കും
ഇനിയും ജന്മങ്ങളുണ്ടെങ്കിൽ
ജീവിത തോണി ഒന്നിച്ചു തുഴയാം.


FacebookWhatsApp