കിളിക്കൊഞ്ചൽ

ഷൈനി കെ.പി


കുന്നോല പൈങ്കിളിയേ?
കൂട് കൂട്ടാം തൈമാവിൻ കൊമ്പിൽ,
വാനം മുട്ടെ പറന്നുയരാം,
നാട് നീളെ
ചുറ്റിയടിക്കാം,
പനയോല തുമ്പിലിരുന്ന്,
ആടിക്കളിക്കാം.
പാടത്തും,ചെളിയിലും,തുളളിക്കളിക്കാം,
ആ കാണും പുഴയിൽ നീന്തി
തുടിക്കാം.
കാനന ഭംഗിയും,
കായ്കനിക്കൂട്ടവും,
നമുക്ക് തന്നെ സ്വന്തം.
മത്സരിച്ച് ആ പഴം
ഈ പഴം കൊത്തി
തിന്നിടാം.
ഉല്ലാസമോടെ നമുക്ക് വാഴാം,
വേലിയും,മതിലും
തടയിടാതെ,
നാടായ നാടൊക്കെ
പാറി പറന്നുല്ലസിച്ചിടാം.
സാഗരങ്ങൾ താണ്ടി,
മേഘ വീചിയിൽ
ദൂരെ എതോ കരയിലായ് ഒത്തു
ചേരാം.


FacebookWhatsApp