പ്രണയം

ഷൈനി കെ.പി

ഒരുപാട് ഓർമ്മകൾ ഉറങ്ങുന്ന…
വലിയ തറവാട് വീട്, എല്ലാവരും പല വഴിക്ക് പോയി, ഇന്ന് അച്ഛമ്മയുo, മീനൂട്ടിയുo അവളുടെ കൊച്ചനുജൻ മാത്രമെ അവിടെ ഉള്ളൂ.

ഉമ്മറത്തിരുന്നു അച്ഛമ്മ മീനൂട്ടി ആ വെറ്റില പാക്കെടുക്കൂ മീനൂട്ടി, വെറുതെ തൊടിയിൽ നോക്കി ഇരിക്കുകയായിരുന്നു മീനൂട്ടി. അച്ഛമ്മയുടെ വിളി കേട്ടപ്പോൾ മീനൂട്ടി അച്ഛമ്മയുടെ അടുത്ത് വെറ്റില പാക്കുമായി ചെന്നു.മീനൂട്ടിയുടെ അച്ഛനും, അമ്മയും വിമാന അപകടത്തിൽ മരണപ്പെട്ടതാണ്.

അച്ഛമ്മ മീനൂട്ടിയെ കല്യാണ ത്തിനു നിർബന്ധിച്ച് കൊണ്ടേയിരുന്നു. ഞാൻ മരിച്ചാ എൻറെ മക്കൾക്കാരും ഉണ്ടാവില്ല ബന്ധുക്കളെല്ലാം വന്നു പോവുo, അത്രെയ ഉണ്ടാവും എന്ന്, പക്ഷേ ! മീനൂട്ടിക്ക് ചങ്കിൽ തറച്ച ഒരു പ്രണയo ഉണ്ടായിരുന്നു.

നന്ദൻ, അയളെ മറക്കാൻ അവൾക്കാവില്ലായിരുന്നു. നന്ദൻ പാലക്കാടായിരുന്നു. ജോലിയിൽ ട്രാൻസ്ഫർ വന്ന് കോഴിക്കോട് എത്തിയതാണ്, മീനൂട്ടിയുടെ നാട്ടിൽ
മീനൂട്ടി താലൂക്കോഫീസിലെ ക്ലർക്കായി ജോലി ചെയ്യുന്നു. നന്ദൻ
താലൂക്കോഫീസർ പരസ്പരo അവർ പിരിയാൻ പറ്റാത്തെ അടുത്തു.

പെട്ടന്നായിരുന്നു നന്ദന്റെ ‘അമ്മാവൻ മരണപ്പെട്ടത് അമ്മായി,അമ്മാവന്റെ മരണത്തെ തുടർന്ന് തളർവാതം വന്നു കിടപ്പിലുമായി, അവരുടെ മകൾ നീലിമയുടെ നിശ്ചയം കഴിഞ്ഞ കല്യാണവും മുടങ്ങി. അങ്ങനെ നന്ദന്റെ അമ്മയുടെ ആകെ ഉള്ള ഒറ്റ സഹോദഹരന്റെ മകളായ നീലിമയെ നന്ദൻ കല്യാണം കഴിക്കാൻ നിർബന്ധിതനായി.

മീനൂട്ടി സാഹചര്യo മനസ്സിലാക്കി ഹൃദയo മുറിയുന്ന വേദനയിലുo, യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടുകയായിരുന്നു. നന്ദന് മീനൂട്ടിയെ പിരിയാൻ, ജീവൻ പോവുന്നത് പോലെ ആയിരുന്നു.അവർ പരസ്പരo കെട്ടിപിടിച്ചു ഒരുപാട് പൊട്ടിക്കരഞ്ഞിരുന്നു, ഒടുവിൽ മീനൂട്ടി പറഞ്ഞിരുന്നു. നന്ദേട്ടൻ നന്നായി ജീവിക്കു അതാണെ ന്റെ സന്തോഷo.

മീനൂട്ടി അച്ഛമ്മയോട് പറഞ്ഞു. ഇനി എന്നെ കല്യാണത്തിന് നിർ ബന്ധിക്കരുത്. അച്ഛമ്മയ്ക്കുo, എൻറെ സഹോദഹരനായ മോനുവിനും ഞാനുണ്ട്, അതാണ് എൻ്റെ സന്തോഷo.
ഉള്ള് നീറുന്ന വേദനയിലും മീനൂട്ടിയുടെ കണ്ണിൽ നിന്നും നീർ തുളളികൾ ഇറ്റിറ്റു വീണു.


FacebookWhatsApp