മാറുന്ന മുഖം

ഷൈനി കെ.പി


കാനനവും, കാട്ടാറുകളും കൊണ്ടനുഗ്രഹീതമായതാണെന്റെ ഗ്രാമം.
കാവുകളിൽ ദീപം തെളിയുബോൾ നാമം ജപിക്കുന്നതാണെന്റെ നാട്,
വയലേല കിളികൾ കൊഞ്ചി
കളിക്കുന്ന പാടങ്ങളും,
പച്ച പട്ട് വിരിച്ചത് പോലുള്ള വയലോരത്തു മിഴികൾ കുളിരുന്ന കാഴ്ചകൾ കണ്ട്
നടന്നീടുമ്പോൾ, മറ്റെങ്ങും
കിട്ടാത്ത മനഃശാന്തിയും,
ശുദ്ധവായുവും,ആരും കൊതിക്കുന്നൊരു സുഗന്ധവുമായി തെന്നലും മൂളി പാട്ടുമായി തഴുകിതലോടി ചുറ്റിയടിച്ചു
പോവാൻ മടിച്ചു ആടി കളിച്ചു.
കുസുമങ്ങൾ നിറങ്ങളിൽ
മത്സരിച്ചു സൗന്ദര്യം തൂവി,
കളകളം ഒഴുകുന്ന പുഴയും
കിന്നാരം ചൊല്ലി ചൊല്ലി ഒഴുകി നീങ്ങിടുന്നു,
കാഴ്ചകൾ കണ്ട് വാനിൽ
അർക്കനും ചിരി തൂകി നിന്നു
പോയി,
കാലത്തിന്റെ കുത്തൊഴുക്കിൽ പല കാഴ്ചകളും നിറം മങ്ങി പോയിടുന്നു,
ഓർമ്മകളുടെ ചില്ല് കൂട്ടിൽ മാത്രം വിളങ്ങിടുന്നു.
ഗ്രാമത്തിൻ മുഖവും നരക
വാതിലുകൾ തുറന്ന്‌ പൊയ്
മുഖം കാട്ടി ചിരി തൂകിടുന്നു.


FacebookWhatsApp