അരികിലായ് വന്നണയുമ്പോൾ വസന്തമായി, എല്ലാം മറക്കുന്നു.
അകലെ പോയി അണഞ്ഞാലും തിരികെ
വരുമോ അകലാതെ നമ്മൾ
അകതാരിൽ കാത്തൊരു
മൗന നൊമ്പരങ്ങൾ,
നിശബ്ദ്ധമായ് ആ രാഗ
പ്രവാഹത്തിലലിയാം.
പിന്നെയും ജന്മമുണ്ടെങ്കിൽ
കാത്തിരിക്കാം,
മഴ കാത്തിരിക്കും വേഴാമ്പലായ്,
നമുക്കായി പൂക്കുന്നു,
കായ്ക്കുന്നു മാമരങ്ങൾ,
ഇട നെഞ്ചിൽ കാത്ത്
സൂക്ഷിക്കുന്നു കാല
പ്രവാഹത്തിൽ ഒഴുകി
പോയിടാതെ,
തിരിഞ്ഞ് നോക്കുമ്പോൾ
അതിലും മധുരമായ്
ഒന്നുമില്ല,
അതിലും വലിയൊരു വേദനയും ചങ്കിൽ ഉണ്ടാവില്ലൊരു നാളും,
ഓരോ ജീവനും തലോലിക്കുന്നൊരു ആ
നല്ല കാലം, പ്രണയകാലം.