അനന്തo അജ്ഞാതം

മഹേഷ് രവീന്ദ്രൻ


അനന്തമജ്ഞാതമീ ഭൂവനം
അജ്ഞാനതിമിരാവൃതമീ ഭവനം
ആരെയോതിരഞ്ഞീടും നയനം
കാഹളം മൂഴക്കുന്നു നിയതി

കാലചക്രംതുടങ്ങുന്നു ജനനം
കാലചക്രം ഒടുക്കുന്നു മരണം
ഭാരമേറി നടക്കുന്നു ജീവനം
പുണ്യപാപാത്തിൻ ഭാണ്ഡം ചുമലിലേറ്റിടും

മർത്ത്യ ജന്മം ക്ഷണികം നിഷ്പ്രഭം
പാപങ്ങൾ ചെയ്യുന്നു ദേഹം
പാപ മോചനം തേടുന്നു ദേഹിയും
കൂരിരുൾ പകർന്നിടുമിരുളകലും.

നിനക്ക് കൂട്ടായിനിയീ പകലും
നമ്മകൾ നിന്നിലൊരായിരം വിരിഞ്ഞീടും തിന്മകളേറ്റം കുറഞ്ഞീടും നാളിതുവരെ.
മനോഭിരാമം വർണ്ണനീയം കാരുണ്യദായകം
മാനസം.

ധ്വേഷമൊന്നും കാട്ടീടാതെ
കാരുണ്യമുണ്ടായീടുക മനുജരിൽ
കോപമൊന്നുംജ്വലിച്ചീടാതെ
നന്മയാമോർമ്മ കാണണം സർവ്വചരാചരത്തിലും


FacebookWhatsApp