നാളത്തെ പുലരിയിൽ

ശോഭന കെ.എം

കേരളനാടിന്റെ ടീച്ചറമ്മ
ജീവൻ ത്യജിച്ചങ്ങു പോർക്കളത്തിൽ
വൈറസിനോടു പൊരുതിടുമ്പോൾ
ഊണില്ലുറക്കില്ല, ക്ഷീണമില്ല….

അമ്മേ, നയിച്ചോളു ധീരയായി
മൂന്നു കോടി മനമൊപ്പമുണ്ട്
തളരാതെ, പതറാതെ, വീണിടാതെ
യുദ്ധം നമ്മുക്കു ജയിച്ചിടേണം…..

അകലം, ശുചിത്വവുംകാത്തു തന്നെ
ഒരു മനസ്സോടെ നാം മുന്നേറണം

ധീരനാം മുഖ്യൻ നമുക്കുണ്ടല്ലോ
അർപ്പിത മാനസ സോദരരും….

വീടും സ്വജീവനുമൊപ്പം ത്യജിച്ച
മഹാ ത്യാഗി കളിവരാതുര സേവകർ

നിയമവും ജീവനും കാത്തിടുവാൻ നോമ്പു
നോറ്റുള്ള സമാധാനപാലകർ…..

രക്ഷകരോതുന്ന വാക്കുകളിന്നു നാം
പാലിച്ചു നമ്മെയും ദേശവും കാക്കണം

ഭീതിയകറ്റിയും ദാനങ്ങൾ നൽകിയും
കൊടിനിറം നോക്കാതെ പോരാടി മുന്നേറാം

ഉൾക്കരുത്തേറ്റി പൊരുതുക നാമൊന്നായ്
ഇന്നിനിരുളിനെയില്ലായ്മ ചെയ്യുവാൻ

സ്നേഹച്ചിരാതിനാൽ ഭൂമി വിളങ്ങട്ടെ,
മാനസമാകെയും ബാധിച്ച വൈറസും
തോൽക്കട്ടെ നാളെ പുലരി
വിരിയുമ്പോൾ, തോൽക്കണം നാടിനെ
ബാധിച്ച വൈറസ്സും……


FacebookWhatsApp