ഞാൻ മരിച്ചാൽ

ഇസു

ഞാൻ മരിച്ചെന്നറിയുമ്പോൾ എന്റെ ലോകം അവസാനിച്ചെന്ന് കരുതി നീ ദുഃഖിക്കരുത്..

എന്റെ ലോകം ഇപ്പോഴും ബാക്കിയുണ്ട്..

അനശ്വര ലോകത്തേക്കുള്ള വഴിയിൽ പ്രവേശിക്കുക മാത്രമാണ് ഞാൻ ചെയ്തത്..
എന്നെ സൃഷ്‌ടിച്ച റബ്ബിലേക്ക് ഞാൻ മടങ്ങുകയാണ്..

എന്റെ റബ്ബ് ക്രൂരൻ അല്ല ദുഷ്ടൻ അല്ല നീചനുമല്ല..

കരുണാമയനും കാരുണ്യവാനുമാണ്
പിന്നെ നീയെന്തിനു എന്നെ ഓർത്തു ദുഃഖിക്കണം..

എന്നെ പിരിഞ്ഞ ആത്മാവ് ഈ ഭൂമിയിൽ എവിടെയെങ്കിലും അലയുന്നുണ്ടാകും എന്നാണോ നീ കരുതുന്നത്..

പറുദീസയുടെ പടി വാതിലിൽ എന്നെയും കാത്ത് നിൽപ്പുണ്ടവിടെ..

ആരാരുമില്ലാത്ത ഇരുട്ടറയിൽ ഞാൻ ഒറ്റക്കാണെന്ന് കരുതി നീ കരയുന്നുവോ..

എന്റെ സൽകർമങ്ങൾ എനിക്ക് കൂട്ടിനുണ്ട്

എന്റെ റബ്ബിനെ എനിക്ക് വിശ്വാസമാണ് …

സ്വർഗം തരുമെന്ന് പറഞ്ഞ റബ്ബിനെയാണ് ഞാൻ സ്നേഹിച്ചത്..

കണ്ടു തീരാത്ത സ്വപ്‌നങ്ങൾ മാത്രമാണ് ഞാൻ ബാക്കിയാക്കിയ കടങ്ങൾ..

മനസ്സിനെ മോഹിപ്പിച് പൂർത്തിയാക്കാതെ പോയതും മാത്രമാണ് ഞാൻ ബാക്കിയാക്കിയ ഉത്തരവാദിത്തങ്ങൾ..

എദേൻ തോട്ടത്തിന്റെ അങ്ങേ തലക്കൽ എനിക്കായി പണിത മണി മാളികയിൽ ഇരുന്ന് ഞാൻ അതൊക്കെ ചെയ്തു കൊള്ളാം..

നീ നിന്റെ വഴികൾ പൂർത്തിയാക്കുക

ഞാനും റബ്ബും തമ്മിലുള്ള ഇടപാടിൽ നീ വ്യാകുലപ്പെടേണ്ടതില്ല


FacebookWhatsApp