ഓർമ്മകൾ

ഷൈനി കെ.പി


കാലം ഇങ്ങനെ ഒഴുകി നീങ്ങിടുമ്പോഴും,
ഓമനിക്കാനൊരു ബാല്യമുണ്ടെനിക്ക്,
അതിലെത്രയെത്ര സ്നേഹ
മുഖങ്ങളുണ്ട്,
കിളികളും, ചെടികളും, ചിരിക്കുന്ന കുസുമങ്ങളും,
മൂവാണ്ടൻ മാവും എൻ കൂട്ടുകാർ,
മഴയുടെ നേർത്ത മർമ്മരം പോലും
കാതിനിമ്പമായിടുന്നു,
തിരിച്ചു കിട്ടാത്ത ബാല്യം
അകലെയാണെങ്കിലും
മനതാരിൽ താലോലിക്കുന്നൊരു നിത്യ
വസന്തമായൊരു ബാല്യകാലം.


FacebookWhatsApp