കവിത
തണൽ
നിന്നുൾക്കൂട്ടിലെ കപട സ്നേഹത്തിന്
വർണ്ണങ്ങൾ കൊണ്ട്ഛായം പൂശി
എന്നരികിലെത്തുമ്പൊഴും ഞാൻ നിന്നെ കണ്ടിരുന്നത്
കളങ്കമില്ലാത്ത എന്റെ സ്നേഹത്തിന്റെ കൺകളിലൂടെയായിരുന്നു പ്രണയത്തിൽ പൊതിഞ്ഞ
നീയെന്ന വിഷസർപ്പം
എന്റെ മദനമേ നി യി ലിഴയുമ്പൊഴും
ഞാൻ നിന്നെ പൊൻനാരിൽ തുന്നിയ
പുതപ്പിനുള്ളിൽ കറ പുരളാത്ത എന്റെ കൈകൾ കൊണ്ട് ചേർത്തു പിടിക്കുകയായിരുന്നു
നീ വെയിലേറ്റു തളരുമ്പോൾ
ഞാനൊരു കുളിർ കാറ്റായ് മാറും
നീ മഴയേറ്റ് കുതിരുമ്പോൾ
ഞാനൊരു കുടയായ് മാറും
നീയാരെന്ന സത്യം എന്നിൽ തിരിച്ചറിവ് ഉളവാകുമ്പോൾ
നിനക്കൊരു തണൽമരം മാതമായിരുന്നു ഞാൻ
അപ്പൊഴും ഞാനറിഞ്ഞിരുന്നില്ല
ആ മരം നീ മുറിച്ചുമാറ്റുമെന്ന്
ഒന്നുമറിയാതെ ഇന്നും
ഞാൻ നിന്നെ പ്രണയ്ക്കുകയായിരുന്നു
ഇത് ഷെയർ ചെയ്യൂ:
Facebook
X
LinkedIn
WhatsApp

जो आप हि कर सकती है
July 13, 2026

വഴിവിളക്കുകൾ
July 13, 2026

Mother’s love
July 13, 2026

ദൈവത്തിൻ നാട്
July 13, 2026