നിന്റെ പ്രണയത്തോടുള്ള എന്റെ തിരസ്കരണത്തിലും
വെളിപ്പെടുത്താത്ത എന്റെ സ്നേഹത്തെ നീ
അറിയാന്മയിലുമാണ് ഈ നിലനിൽപ്
ഇതിനിടയിലെങ്ങോ നമ്മുടെ കണ്ണുകൾ മിണ്ടിതുടങ്ങിയിരുന്നു
നിന്റെ ഹൃദയത്തിന്റെ ആഴവും
എന്റെ മനസ്സിന്റെ വേദനയും
അവർ പങ്കുവെച്ചിരിക്കാം
കാരണം, പലപ്പോഴായി
എന്റെ കൺപീലികൾ പിടക്കാറുണ്ട്
കവിളുകൾ നനയാറുണ്ട്
ചുണ്ടുകൾ ഉപ്പുരസം നുണയാറുണ്ട്
നാം പോലുമറിയാതെ കാലത്തിന്റെ വരികളാൽ ഒരു പ്രണയകവിതയായി അവർ മാറിയിരിക്കുന്നു
വിധിക്കുമുന്നിൽ അവരുടെ പ്രണയം
പരാജപ്പെടാതിരിക്കട്ടെ.