പ്രയാണം

ഷൈനി കെ.പി

ദുരന്തo പേറി വിഴുങ്ങുന്നു മനുഷ്യ കുലത്തെ
നിന്നെ തളക്കാൻ ശാസ്ത്രവും സാങ്കേതിക വിദ്യകളും നിൻ മുന്നിൽ തോറ്റോ
ധരിത്രീയിൽ ജീവിതം മുരടിച്ചിടുന്ന നേരം
മാനവർക്കു ഇരു ഹസ്തങ്ങളും സഹായങ്ങളുമായി നാടും നഗരവും വിളിപ്പുറത്തു
പരസ്‌പരം തിരിച്ചറിവിന്റെ കാലം അതിക്രമിച്ചിരിക്കുന്നു
സ്വയം സുരക്ഷ നാടിന്റെ സുരക്ഷ
മണ്ണിൽ പല ജോലി ചെയ്യുന്നവരും സ്വയം ഒതുങ്ങി കൂടുന്നു ജീവന്റെ സുരക്ഷയ്ക്കായി
ദിനം തോറും ഓടി സ്വന്തം കുലത്തിനായി രക്ഷകനാവുന്നവൻ
സ്വപ്നങ്ങൾക്കും സങ്കല്പങ്ങൾക്കും അപ്പുറം യാഥാർഥ്യം എന്നോതിത്തരുന്ന നിമിഷങ്ങൾ
കാലം കാലാന്തരത്തിൽ കാലപ്രവാഹത്തിൽ ഒഴുകിടുമ്പോൾ
ജീവ വായുവും ജലവും ഊഴിയിൽ മലിനമാകാതെ ഇനിയെങ്കിലും ബോധവാന്മാരാവുക
പ്രപഞ്ചം കലി പൂണ്ട് വിതച്ച വിപത്തു എല്ലാം പ്രപഞ്ചത്തെ വേദനിപ്പിക്കാതിരിക്കുമ്പോൾ നേരെയാവും
പരസ്പരം ഒന്നിനും സമയം ഇല്ലാത്തവർ ഈ നാളിൽ സ്വന്തം കുടുംബത്തെ ആവോളം സ്നേഹിച്ചീടുവിൻ
ഈ ഭൂവിൽ അർക്കനുദിക്കും മുതൽ അന്തിയാവോളം
കുലത്തിനായി ചോര നീരാക്കിടുന്നവർ മാനവൻ തൻ കുലം
നാളെയാo ഭൂവിൽ അവശേഷിക്കുവാൻ സ്വയം ബോധവാന്മാരാവുക


FacebookWhatsApp