ആയുസ്സ്

ഷൈനി കെ.പി


ആഴക്കടലിൽ മുങ്ങിയാൽ
കാണില്ല ഉള്ളിന്റെ ഉള്ളിലെ
തിളങ്ങും രാഗാമൃതം,
എത്ര കത്തിയെരിഞ്ഞാലും
ഉലകിൽ ഓരോ മനവും കൊതിക്കുന്നതോ,
ആത്മാർത്ഥ സ്നേഹത്തിനായി ഉള്ളിന്റെ ഉള്ളിൽ ചെകുത്താൻ ഇല്ലാത്തിടത്ത്
ഏത് ശത്രുവിനെയും സ്നേഹിച്ചിടും, മർത്യ ജന്മത്തിൽ പിറന്നൊരാൾ,
ഈ ഉലകിലെ കോടാനുകോടി ജീവനുകൾചേർന്നതെൻ സ്നേഹക്കുടുംബം,
നന്മകൾ പൂക്കുന്ന മനതാരിൽ ശാശ്വതമായി ഒരു ശത്രുവും ഉണ്ടാവില്ലൊരിക്കലും,
അറിവുകൾ കൂടുന്തോറും എളിമയാണ്സുലഭമാവേണ്ടത്
ഞാൻ വലിയവൻ എന്നഹങ്കരിക്കുന്നവൻ തിരിച്ചറിഞ്ഞീടേണം അവൻ തന്നെ ഏറ്റവും അവിവേകിയെന്നത്,
അല്പായുസ്സ് മാത്രമുള്ള ഈ ജീവിതത്തിൽ നന്മകൾ ചെയ്‌തും, സ്നേഹം കൊടുത്തും ഒരിക്കലും തിരിച്ചു വരാത്ത ലോകത്തിലേക്ക് മടങ്ങാം.
ഒരു ഭൂമി കുലുക്കത്തിലോ വെള്ളപ്പൊക്കത്തിലോ, മഹാമാരിയിലോ നിലയ്ക്കാവുന്ന ശ്വാസമേ നമുക്കുള്ളൂ.


FacebookWhatsApp