ബാക്കിപത്രം

ഷൈനി കെ.പി


നരനായി പാരിൽ പിറന്നു വീണാൽ,
ചെയ്തു തീർത്തിടുവാൻ ഒത്തിരിയുണ്ട് കർമ്മങ്ങൾ ബാക്കി,
കല്ലും, മുള്ളും താണ്ടി നടന്നീടുന്നോരോ ജന്മങ്ങളും,
നല്ല നാളെകൾ ബാക്കിയുണ്ടെന്ന പ്രതീക്ഷയിൽ കനൽ പാതയിലൂടെ നടന്നു നീങ്ങിടുന്നു.
ഉള്ളം വെന്തു നീറിയാലും പുഞ്ചിരി മായ്ച്ചിടാതെ ഇടറുന്ന കാലുകളാൽ നടന്നു
നീങ്ങിടുന്നു,
ഹൃദയത്തൊട്ടിലെ കിനാവുകൾക്ക് താരാട്ട് പാടി നടന്ന് നീങ്ങിടുന്നു.
കാലത്തെ വിളിച്ചോതുവാൻ വർഷവും, വേനലും വന്ന് പോയിടുമ്പോഴും മനതാരിൽ കൂട്ടിനായി ഒരുനൂറായിരം ഓർമ്മകൾ മാത്രം ബാക്കിയായിടുന്നു.
കദനങ്ങൾ മിഴിനീരിലലിയിച്ചു പ്രയാണം തുടരുന്ന നേരവും,
ഒരു വേള ശാന്തിക്കായി
അമ്പല നടയിലും, പള്ളിയിലും
സ്വയം മറന്നു പ്രാർത്ഥനയിൽ മുഴുകിടുന്നു.
ജന്മജന്മാന്തര കടങ്ങൾ മാത്രമായിടുന്നോ?ജീവനും, ജീവിതവും,
എങ്കിലും ഞാനറിയുന്നു ചിരിക്കാൻ മറന്നഹൃദയവുമായി
ജീവിത ബാക്കിപത്രവും തേടി
ഈ വഴിത്താരയിൽ.


FacebookWhatsApp