അർക്കനുദിച്ചു ഹിമമുകളിൽ,
പൂക്കൾ ചിരിച്ചു പുലരി വിരിഞ്ഞു,
പാരിലെ ജീവനുകൾ ഉണർന്നു,
പല പല കർത്തവ്യങ്ങളിൽ മുഴുകി നീങ്ങിടുമ്പോൾ,
നിലയ്ക്കാതെ തിരിയുന്നു
ഘടികാര സൂചിയും.
അന്തി മയങ്ങി!!!
സിന്ദൂര സൂര്യൻ കടലിലലിഞ്ഞു,
പ്രതീക്ഷകളുമായി ഓരോ പുലരിരിയും മിന്നി മായുന്ന നേരവും,
ഹൃദയങ്ങൾ പലതും കൂരിരുളിൽ കിടന്നു നട്ടം തിരിഞ്ഞിടുന്നു,
ശൂന്യതയിൽ ഒരു തിരിനാളവും കാത്തിടുന്നു.
ഓരോ നെഞ്ചിലും നൊമ്പരം വീണമീട്ടിടുന്നു,
ശ്വാസം നിലയ്ക്കും വരെ നീറി പുകയുന്നോരോ നെഞ്ചകവും.