മഹാത്മ

ഷൈനി കെ.പി


എവിടെത്തിരിഞ്ഞു നോക്കിയാലും
ഗാന്ധി,ഒരു ജന്മം
മുഴുവൻ നന്മയ്ക്കായി നിലകൊണ്ടൊരു ചൈതന്യം,
അഹിംസയെ മുറുകെപിടിച്ച
മനുഷ്യ സ്നേഹി,
സർവ്വ ചരാചരങ്ങളെയും
സ്നേഹിക്കാൻ പഠിപ്പിച്ചൊരാത്മ ത്യാഗി,
സത്യധർമ്മങ്ങൾ
മുറുകെപിടിച്ചു
നടന്നൊരു മാർഗ്ഗദർശ്ശി,
നിന്റെ നാമത്തിൽ തിളങ്ങുന്നൊരു പുണ്യഭൂമിയാം ഭാരതാംബ,
മഹാത്മാവിൻ കേളികേൾക്കാത്തൊരു
സ്ഥലവും ജഗത്തിലില്ലെന്നതും
പരമാർത്ഥം.
ഈ മണ്ണിന് പുത്തനുണർവേകാൻ
പിറന്നൊരു രക്ഷകൻ,
എന്റെ ജീവിതമാണെന്റെ
സന്ദേശമെന്നോതി
നന്മമാർഗ്ഗം കാട്ടിത്തന്നൊരു
മഹാൻ,ആ മഹാത്മാവിൻ
ശാന്തി മന്ത്രങ്ങൾ മുഴങ്ങട്ടെയെങ്ങും.


FacebookWhatsApp